പൃഥ്വിക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി താരരാജാവ്; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് 36ാം ജന്മദിനം. രാജുവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോയിലിലൂടെയാണ് ആശംസകളറിയിച്ചിരിക്കുന്നത്.

ലൂസിഫറിന്റെ ലൊക്കേഷനിലാണ് പൃഥ്വി പിറന്നാള്‍ ദിവസം. ഈ വീഡിയോയില്‍ മോഹന്‍ലാലിനെക്കൂടാതെ ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുളള ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകര്‍ പൃഥ്വിക്ക് ആശംസയറിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട രാജു, രാജുവിന്റെ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന കര്‍മ്മത്തിലാണ് രാജു ഇപ്പോള്‍, ഇത്രയും തിരക്കുളള നടന്‍ തന്റെ സ്വപ്‌നത്തിനായി സമയം മാറ്റിവെച്ചിരിക്കുകയാണ്. ലൂസിഫറിനും രാജുവിനും എല്ലാവിധ ആശംസകളും എന്നാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ ഫേസ്ബുക്ക് വീഡിയോയിലിലൂടെ പറഞ്ഞിരിക്കുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ അടുത്തവര്‍ഷം തീയ്യേറ്ററിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയില്‍ മഞ്ജുവാര്യര്‍, ടോവിനോതോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, മമ്ത മോഹന്‍ദാസ് ഉള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്നുണ്ട്.

ഭാര്യ സുപ്രിയ സമ്മാനിച്ച കേക്ക് പൃഥ്വി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു.

Exit mobile version