’10-15 ഓഫറുകള്‍ വന്നു, ഇതൊന്നും നടന്നില്ല, ആരോ മുട്ടയില്‍ കൂടോത്രം ചെയ്തു’ സിനിമയില്‍ എത്താന്‍ കഴിയാത്തതിനെ കുറിച്ച് രജത് കുമാര്‍

Rajith Kumar | Bignewslive

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിന് കാരണം ആറോ മുട്ടയില്‍ കൂടോത്രം ചെയ്തതെന്ന് ബിഗ് ബോസ് താരം ഡോ. രജത്കുമാര്‍. ഗായിക അമൃതയുമായുള്ള വിഡിയോ ചാറ്റിനിടെയാണ് രജത്കുമാര്‍ ഇക്കാര്യം പറഞ്ഞത്.

15ഓളം സിനിമകളില്‍ തനിക്ക് അവസരം ലഭിച്ചിരുന്നു എന്നും എന്നാല്‍ പിന്നീട് ആ അവസരങ്ങള്‍ നഷ്ടമായെന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ അടുത്ത് താന്‍ കേട്ടത് തനിക്ക് എതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തുവെന്നാണ്. അതുകൊണ്ടായിരിക്കാം സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്ത എന്നും അദ്ദേഹം പറഞ്ഞു.

രജത് കുമാറിന്റെ വാക്കുകള്‍:

ഓഫറുകളെക്കുറിച്ച് ഒന്നും പറയണ്ട 10- 15 ഓഫാറുകളോളം വന്നു. ലാലേട്ടന്‍ പറഞ്ഞു ലാലേട്ടന്റെ രണ്ടു സിനിമയില്‍ തരാമെന്ന്. പക്ഷെ അദ്ദേഹം പറഞ്ഞ ആ രണ്ട് സിനിമകളും കഴിഞ്ഞു. ദിലീപ് സാറിന്റെ ഒരു വര്‍ക്ക് പറഞ്ഞു. വിജയ് ബാബു സാറിന്റെ ഒരു ജയസൂര്യ ചിത്രം പറഞ്ഞു. അങ്ങനെ മൊത്തം ഒരു പതിനഞ്ചു വര്‍ക്കുകള്‍ ബിഗ് ബോസ്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ പറഞ്ഞിരുന്നു. ഇതൊന്നും നടന്നില്ല. ഈ അടുത്ത ഞാന്‍ കേട്ടത് എനിക്ക് എതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് എനിക്ക് ഈ ഫീല്‍ഡില്‍ അങ്ങോട്ട് കയറാന്‍ പറ്റാത്ത എന്നും അറിഞ്ഞു.

Exit mobile version