മീശ പിരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് ബുള്ളറ്റില്‍ മാസ് ലുക്കില്‍ ഡോ.രജിത് കുമാര്‍; ‘സ്വപ്‌ന സുന്ദരി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ.രജിത് കുമാര്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘സ്വപ്നസുന്ദരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ദീപാവലി ദിനത്തില്‍ പുറത്തുവിട്ടിരിക്കുന്നത്.


വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, മീശ പിരിച്ച് കൂളിംഗ് ഗ്ലാസും വച്ച് ബുള്ളറ്റില്‍ മാസ് ലുക്കില്‍
ഇരിക്കുന്ന രജിത് കുമാറാണ് പോസ്റ്ററിലുള്ളത്. കെജെ ഫിലിപ്പ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അജിത് സുകുമാരന്‍, ഹംസകുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണന്‍, ഫെമിന്‍ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാജു സി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ ഏറ്റവും ജനപ്രിയനായ മത്സരാര്‍ത്ഥി കൂടിയായിരുന്നു പ്രൊഫസര്‍ കൂടിയായ ഡോ. രജിത് കുമാര്‍. ഷോയില്‍ നിന്നും അദ്ദേഹം പുറത്തായപ്പോള്‍ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ഉണ്ടായത്.

Exit mobile version