അന്താരാഷ്ട്ര പുരസ്‌കാരം; ശൈലജ ടീച്ചര്‍ക്ക് അഭിനന്ദനം അറിയിച്ച് നടന്‍ സണ്ണി വെയ്ന്‍

sunny wane | Bignewslive

കൊച്ചി: അന്താരാഷ്ട്ര പുരസ്‌കാരത്തിന് അര്‍ഹയായ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് അഭിനന്ദനം രേഖപ്പെടുത്തി നടന്‍ സണ്ണി വെയ്ന്‍. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം രേഖപ്പെടുത്തിയത്. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി (CEU) യുടെ 2021ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ് നേടിയ ഷൈലജ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു പ്രവര്‍ത്തനത്തിലേക്കിറങ്ങാന്‍ യുവതികള്‍ക്ക് പ്രചോദനം നല്‍കുന്ന വ്യക്തിത്വാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി വിലയിരുത്തി.

ലോകം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് കൂടുതല്‍ പേര്‍ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചര്‍ പറഞ്ഞു. ഓണ്‍ലൈനായായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU) യുടെ 2021ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് നേടിയ ഷൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ..
തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാൾ പോപ്പർ, UN സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവൽ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്കാരം മുൻപ് നേടിയിട്ടുള്ളത്.

Exit mobile version