പല വിമര്‍ശനങ്ങളും, പാളിച്ചകളും ഉണ്ടാകും.. എന്നിരുന്നാലും തീരുമാനം അഭിനന്ദനാര്‍ഹം; വാക്‌സിന്‍ സൗജന്യമാക്കിയ മോഡിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങളെന്ന് ഷെയ്ന്‍ നിഗം

Shane Nigam | Bignewslive

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ നടന്‍ യുവതാരം ഷെയ്ന്‍ നിഗം. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം നേര്‍ന്നത്. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീന്‍ നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്ന് ഷെയ്ന്‍ കുറിച്ചു. ഒപ്പം, പല വിമര്‍ശനങ്ങളും, പല പാളിച്ചകളും ഉണ്ടാകാം , എന്തിരുന്നാലും തീരുമാനം എടുത്തു എന്നത് അഭിനനന്ദനാര്‍ഹമാണ് എന്നും ഷെയ്ന്‍ കമന്റ് ചെയ്തു. ഒട്ടേറെ പേരാണ് ഷെയ്ന്‍ നിഗത്തിന്റെ പ്രസ്താവനയെ അഭിനന്ദിച്ച് രംഗത്തെത്തി.

Exit mobile version