‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’, ഡയലോഗ് ചർച്ചയായത് പെണ്ണ് പറയുന്നതുകൊണ്ട്; അപ്പു എന്നും സ്‌പെഷ്യലാണെന്നും താനും അതുപോലെയെന്നും ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയിലെ തന്നെ ഏറെ വ്യത്യസ്തയായ നായികാ കഥാപാത്രമായിരുന്നു മായാനദി എന്ന ചിത്രത്തിലെ അപർണയുടേത്. കാഴ്ചപ്പാടുകൾ കൊണ്ട് വ്യത്യസ്തയായ അപ്പുവെന്ന അപർണയെ അവതരിപ്പിച്ച നടി ഐശ്വര്യാ ലക്ഷ്മി തനിക്കെന്നും ഈ കഥാപാത്രം സ്‌പെഷ്യലാണെന്ന് പറയുകയാണ്. ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ഡയലോഗായ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്നതിനെ കുറിച്ചും ഐശ്വര്യ മനസ്തുറന്നിരിക്കുകയാണ്. മാത്തനോട് അപ്പു പറയുന്ന ഈ ഡയലോഗ് ചർച്ചയാവാൻ കാരണം അത് പെണ്ണ് പറയുന്നത്‌കൊണ്ടാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഒരു പെണ്ണാണ് ഇത് പറയുന്നത് എന്നതുകൊണ്ടാണ് ആ ഡയലോഗ് അന്ന് ചർച്ചയായത്. എന്നാൽ വളരെ പക്വമായി, പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തതെന്നും അത് സിനിമയുടെ മികവു തന്നെയാണെന്നും ഐശ്വര്യ കേരള കൗമുദിക്ക് നൽകിയ പുതിയ അഭിമുഖത്തിൽ പറയുന്നു.

മായാനദിയിലെ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗും, ഓൺസ്‌ക്രീൻ കിസ്സും, വിവാദമുണ്ടാക്കിയോ എന്ന ചോദ്യത്തിനാണ്, ഒരു പെണ്ണു പറയുന്നു എന്നത് തന്നെയാണ് ‘സെക്‌സ് ഈസ് നോട്ട് ആ പ്രോമിസ് ‘ എന്ന ഡയലോഗ് ഇത്രയധികം ചർച്ചാ വിഷയമായതെന്നുള്ള താരത്തിന്റെ മറുപടി. എന്നാൽ വളരെ പക്വമായി പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തതെന്നും അത് സിനിമയുടെ മികവു തന്നെയാണെന്നും ഐശ്വര്യ പറയുന്നു.

തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അപർണയെന്നും താരം പറയുന്നുണ്ട്. മായാനദിയ്ക്കു ശേഷം കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറൻസായി എടുത്തു കിട്ടിയതാണെന്നും ഐശ്വര്യ പറയുന്നു.

മായനദിയുടെ ട്രെയിലർ ഇറങ്ങിയ സമയത്തു സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും എന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണ്. അപ്പുവിന്റെ പോലെ ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉള്ള എന്നാൽ പുറമേ ബോൾഡായി തോന്നുന്ന പോലെയുള്ള ഒരാളാണ് ഞാൻ. ചില സമയങ്ങളിൽ ആത്മവിശ്വാസം വളരെയധികം കുറയുന്നൊരാളാണ്. ഇപ്പോഴും എന്റെ തെരഞ്ഞെടുപ്പുകൾ ശരിയല്ലേയെന്നൊക്കെ കൺഫ്യൂഷ്യൻ വരാറുണ്ട്. തമിഴ് സിനിമകളിലേക്ക് വിളിവരുന്നതും മായാനദി കണ്ടിട്ടാണ്. അതുകൊണ്ടു തന്നെ അപ്പു എപ്പോഴും സ്‌പെഷ്യലാണ്,- ഐശ്വര്യ ലക്ഷ്മി മനസ് തുറക്കുന്നു.

Exit mobile version