ടോം ക്രൂസിനൊപ്പം മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് ഇല്ല

prabhas and tom

ഇന്ത്യയിലെ സിനിമാആരാധകർ ഏറെ ആഘോഷിച്ച വാർത്തയായിരുന്നു ടോം ക്രൂസ് നായകനാകുന്ന മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസും വേഷമിടുന്നു എന്നത്. സോഷ്യൽമീഡിയയിലടക്കം വിഷയം വലിയ രീതിയിൽ ചർച്ചയുമായിരുന്നു. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന് നടൻ പ്രഭാസും മിഷൻ ഇംപോസിബിൾ അണിയറ പ്രവർത്തകരും സ്ഥ്രീകരിച്ചു.

ഹോളിവുഡിൽ അഭിനയിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഈ സിനിമയുമായി ബന്ധപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
prabhas and tom1

നേരത്തെ പ്രഭാസ് ഹോളിവുഡിലേക്ക് എന്ന് ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷത്തിലാണ് പ്രഭാസ് എത്തുന്നതെന്നും മിഷൻ ഇംപോസിബിളിന്റെ സംവിധായകൻ ക്രിസ്റ്റഫർ മക്വാറി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നുമായിരുന്നു റിപ്പോർട്ട്.

എന്നാൽ മക്വാറി തന്നെ ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ നിഷേധിച്ചിട്ടുണ്ട്. പ്രഭാസ് ഏറെ കഴിവുള്ള നടനാണെന്നും എന്നാൽ മിഷൻ ഇംപോസിബിളിന്റെ ഭാഗമാകുന്നില്ലെന്നും മക്വാറി സോഷ്യൽമീഡിയയിലെ ചോദ്യത്തിന് മറുപടി നൽകി.

Director and prabhas

മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാൾഔട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 7.

Exit mobile version