ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ കുടുംബത്തിന് കൂട്ടത്തോടെ കൊവിഡ് ബാധ; ജോലിക്കാര്‍ക്കും രോഗം, താരത്തിന് നെഗറ്റീവ്

Shilpa Shetty | Bignewslive

നടി ശില്‍പാ ഷെട്ടിയുടെ കുടുംബാത്തിന് കൂട്ടത്തോടെ കൊവിഡ് 19 സ്ഥിരീകരിച്ചു. താരത്തിന്റെ മക്കളായ ശമീഷ, വിയാന്‍, ഭര്‍ത്താവ് രാജ് കുന്ദ്ര, ഭര്‍ത്യ മാതാപിതാക്കള്‍ക്കും താരത്തിന്റെ അമ്മ സുനന്ദ ഷെട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമെ, വീട്ടിലെ രണ്ട് ജോലിക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, താരത്തിന് മാത്രം കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ശില്‍പാ ഷെട്ടി തന്നെയാണ് രോഗ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിട്ടത്. കഴിഞ്ഞ പത്ത് ദിവസം ഞങ്ങളുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നുവെന്ന് താരം കുറിക്കുന്നു.

കുറിപ്പ് ഇങ്ങനെ;

‘കഴിഞ്ഞ പത്ത് ദിവസം ഞങ്ങളുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു. എന്റെ ഭര്‍തൃമാതാപിതാക്കള്‍ കോവിഡ് പോസറ്റീവ് ആയി. പിന്നാലെ മകള്‍ ശമീഷ, മകന്‍ വിയാന്‍, എന്റെ അമ്മ ഏറ്റവുമൊടുവില്‍ ഭര്‍ത്താവ് രാജിനും രോഗം സ്ഥിരീകരിക്കുകയുണ്ടായി. അവരെല്ലാവരും വീട്ടില്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് ഐസൊലേഷനില്‍ കഴിയുകയാണ്. ഞങ്ങളുടെ വീട്ടു ജോലിക്കാരില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയുണ്ടായി. അവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ദൈവാനുഗ്രഹം കൊണ്ട് ഏവരും രോഗമുക്തിയുടെ പാതയിലാണ്.

എന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നോക്കുന്നുണ്ട്. എല്ലാ സഹായങ്ങളും നല്‍കിയ ബോംബെ കോര്‍പ്പറേഷന്‍ അധികാരികളോട് നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. മാസ്‌ക് ഉപയോഗിക്കുക, സാനിറ്റൈസ് ചെയ്യുക, സുരക്ഷിതരായിരിക്കുക,. കോവിഡ് പോസറ്റീവ് ആയാലും ഇല്ലെങ്കിലും മാനസികമായി പോസറ്റീവ് ആയിരിക്കുക’

Exit mobile version