കങ്കണയുടെ വീട്ടിൽ തന്നെ മൂന്ന് സഹോദരങ്ങൾ; മൂന്ന് കുട്ടികളുള്ളവർക്ക് ജയിൽ ശിക്ഷ വേണമെന്ന കങ്കണയുടെ വാദത്തിലെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് സൈബർ ലോകം

kangana_

മുംബൈ: കോവിഡ് പടരുന്നതിന് കാരണം ജനസംഖ്യയാണെന്നും മൂന്ന് കുട്ടികളുള്ളവർക്ക് ജയിൽ ശിക്ഷ വേണമെന്നുള്ള നടി കങ്കണയുടെ പരാമർശത്തിന് എതിരെി സോഷ്യൽമീഡിയ. നിരവധി പേർ നടിയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് രംഗത്തെത്തി. രണ്ട് കുട്ടികൾ മതിയെന്ന് പറയുന്ന കങ്കണയുടെ വീട്ടിൽ കങ്കണടയക്കം മൂന്ന് സഹോദരങ്ങളാണല്ലോ ഉള്ളതെന്ന് സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നു.

മൂന്ന് കൂട്ടികളുള്ളവരെ ജയിലിടയ്ക്കണമെന്ന് പറയുന്ന കങ്കണയുടെ ട്വീറ്റിനൊപ്പം കങ്കണയുടെ രണ്ട് സഹോദരങ്ങളുടെ ചിത്രവും പങ്കുവെച്ചു കൊണ്ട് കൊമേഡിയയായ സലോനി ഗൗരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പിന്നാലെ തന്നെ ട്വീറ്റിന് മറുപടിയുമായി കങ്കണ രംഗത്തെത്തി. നിങ്ങളുടെ കോമഡി സ്വയം പരിഹസിക്കലാണെന്ന് കങ്കണ പ്രതികരിച്ചു.

‘എന്റെ മുതുമുത്തശ്ശന് 8 സഹോദരങ്ങളുണ്ടായിരുന്നു. ആ കാലത്ത് നിരവധി കുട്ടികൾ മരിച്ചു പോവുമായിരുന്നു. കാടുകളിൽ മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങളുണ്ടായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മളും മാറണം. ഈ സമയത്തെ ആവശ്യം എന്നത് ജനസംഖ്യാ നിയന്ത്രണമാണ്. ചൈനയെ പോലെ നമ്മൾക്കും ശക്തമായ നിയമങ്ങൾ ഉണ്ടാവണം,’-കങ്കണ പറയുന്നു.

നിലവിലെ അവസ്ഥ വെച്ച് രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കർശന നിയമങ്ങൾ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാർ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടക്കുകയാണ് വേണ്ടതെന്നുമാണ് നേരത്തെ കങ്കണ പ്രസ്താവിച്ചത്.

ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാൻ ശ്രമിച്ചത് മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ അവർ തോൽക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. പക്ഷെ നിലവിലെ അവസ്ഥ കാണുമ്പോൾ ജനസംഖ്യയിൽ നിയന്ത്രണം അത്യാവശ്യമാണെന്നും കങ്കണ അഭിപ്രായപ്പെട്ടു.

Exit mobile version