‘പാലിക്കേണ്ടതായ എല്ലാ ചട്ടങ്ങളും പാലിച്ചു, പക്ഷേ… ഇടയ്ക്ക് എപ്പോഴോ ജാഗ്രത കൈവിട്ടു’ കോവിഡ് ബാധിതയായ വിവരം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

Aishwarya Lekshmi | Bignewslive

നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് തന്നെയും പിടികൂടിയെന്ന് താരം പറയുന്നു. പ്രകടമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ഹോം ക്വാറന്റൈനിലേക്ക് മാറിയിരിക്കുകയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇന്‍സ്റ്റഗ്രാം കുറിപ്പ്;

‘ഞാന്‍ മാസ്‌ക് ധരിച്ചു, സാനിറ്റര്‍ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു, പാലിക്കേണ്ടതായ എല്ലാ ചട്ടങ്ങളും പാലിച്ചു; പക്ഷേ ഏതോ ഒരു നിമിഷത്തില്‍ ഇതെല്ലാം എന്റെ സാധാരണ ജീവിതത്തെ ബാധിക്കുന്നതോര്‍ത്തു മടുപ്പു തോന്നി; കാര്യങ്ങളെ ലഘുവായെടുത്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇതാ ഞാന്‍, ഐസൊലേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു. ശ്വാസകോശത്തിന്റെ ശേഷി വര്‍ധിപ്പിക്കാനായി യോഗ ചെയ്യുന്നു, ആന്റി വൈറല്‍ മരുന്നുകളും മള്‍ട്ടി വിറ്റാമിന്‍ ഗുളികളും എടുക്കുന്നു, ബാല്‍ക്കണിയില്‍ നിന്നും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നു. മാസ്‌ക് ധരിക്കുക, നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുക. ഒരിക്കലും നിസ്സാരമായി എടുക്കരുത്.

Exit mobile version