‘അര്‍ച്ചന 31 നോട്ട് ഔട്ട്’; ആദ്യ സോളോ ലീഡ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് ഐശ്വര്യ ലക്ഷ്മി

തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നടി ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. അര്‍ച്ചന ഒരു ഫണ്‍ ഫിലിം ആണെന്നാണ് പോസ്റ്റര്‍ പുറത്തുവിട്ട് കൊണ്ട് താരം കുറിച്ചത്. ഐശ്വര്യ ആദ്യമായി അഭിനയിക്കുന്ന നായികാ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.

ദേവിക +2 Biology, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. നവംബര്‍ 15ന് പാലക്കാട് വെച്ച് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version