‘കാണെക്കാണെ’; ടൊവീനോ-ഐശ്വര്യ ലക്ഷ്മി ജോഡി വീണ്ടും ഒന്നിക്കുന്നു

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഉയരെ’യ്ക്ക് ശേഷം ‘കാണെക്കാണെ’യുമായി മനു അശോകന്‍ എത്തുന്നു. ടൊവീനോ തോമസ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സൂരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, റോണി ഡേവിഡ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ആണ്. ചിത്രമൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. ബോബി-സഞ്ജയ് ടീമിന്റെ ഒടുവിലായി പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം ‘മുംബൈ പോലീസ്’ ആയിരുന്നു.

ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിന്‍ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version