‘വിരലോട് ഉയിര്‍ കൂട കോര്‍ത്ത്’ മോതിരം അണിഞ്ഞ നയന്‍സിന്റെ ചിത്രം പങ്കുവെച്ച് വിഘ്‌നേശ് ശിവന്‍; വിവാഹനിശ്ചയം കഴിഞ്ഞോ എന്ന് ചോദ്യശരങ്ങള്‍

Vignesh Shivan | Bignewslive

നടി നയന്‍താരയും കാമുകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇരുവര്‍ക്ക് ആരാധകര്‍ കുറവല്ല. ഇപ്പോള്‍ വിഘ്‌നേശ് ശിവന്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മോതിരം അണിഞ്ഞ നയന്‍താരയുടെ ചിത്രമാണ് താരം പങ്കിട്ടത്. ഇതോടെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന ചോദ്യങ്ങളുമായി ആരാധക കൂട്ടം രംഗത്തെത്തിയിരിക്കുകയാണ്. വിരലോട് ഉയിര്‍ കൂട കോര്‍ത്ത്,’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേശ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയന്‍താര തിരിച്ചു വന്നത് വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്‌നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.

Exit mobile version