ദൈവം കാത്തുവെച്ച നിധിയെത്തി; കുഞ്ഞുപിറന്ന സന്തോഷം പങ്കുവെച്ച് പേളിയും ശ്രീനിഷും!

pearle and srinish

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനംകവർന്ന പ്രണയജോഡികളായ ശ്രീനിഷിനും പേളി മാണിക്കും കുഞ്ഞുപിറന്നു. ശ്രീനിഷ് ആണ് പെൺകുഞ്ഞ് പിറന്ന വിവരം ആരാധകരുമായി പങ്കുവയ്ച്ചത്. അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് കുറിച്ചു. നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷും 2019ലാണ് വിവാഹിതരായത്.

”ദൈവം ഞങ്ങൾക്കായി കാത്തുവച്ച നിധിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. അതൊരു പെൺകുഞ്ഞാണ്.എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും രണ്ടുപേരും അടിപൊളിയായി ഇരിക്കുന്നു”.- എല്ലാവരുടെയും പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദിയെന്നും ശ്രീനിഷ് കൂട്ടിച്ചേർത്തു. ഒട്ടനവധിപേർ താരദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്.

We are gladly announcing the gift god has just send us. Its a baby GIRL😍😍 ente big baby and small baby both r adipoli aayi irikunu😍✌️…thank u all for ur prayers and blessings🧿

Posted by Srinish Aravind on Saturday, March 20, 2021

Exit mobile version