ഒടുവില്‍ കുഞ്ഞ് രാജകുമാരി എത്തി! നടി ഭാമ അമ്മയായി

മലയാളത്തിന്റെ പ്രിയനടി ഭാമ അമ്മയായി. ഭാമയ്ക്കും പ്രിയതമന്‍ അരുണിനും പെണ്‍കുഞ്ഞ് പിറന്നു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ അഭിനന്ദനകുറിപ്പുകള്‍ പങ്കുവയ്ക്കുകയാണ്. ജീവിതത്തിലേക്ക് കുഞ്ഞ് മാലാഖ എത്തിയതിന്റെ സന്തോഷത്തിലാണ് ഭാമയും ഭര്‍ത്താവ് അരുണും കുടുംബവും.

കഴിഞ്ഞ വര്‍ഷം ജനുവരി 30നായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. ദുബായില്‍ വ്യവസായിയാണ് അരുണ്‍. ഭാമയുടെ കുടുംബ സുഹൃത്തും ദുബായില്‍ ബിസിനസുകാരനുമാണ് ഭര്‍ത്താവ് അരുണ്‍ ജഗദീശ്. കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ വളര്‍ന്നത് കാനഡയിലാണ്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തില്‍ സജീവമായ ഭാമ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവില്‍ അഭിനയിച്ചത്.

Exit mobile version