കുതിച്ചുയര്‍ന്ന് പെട്രോള്‍ വില; ഹിമാലയം ട്രിപ്പ് ഒഴിവാക്കി വീട്ടിലേയ്ക്ക് മടങ്ങുന്നുവെന്ന് നടി അമേയ

Ameya Mathew | Bignewslive

ഹിമാലയം ട്രിപ്പ് ഒഴിവാക്കുന്നതായി നടി അമേയ മാത്യു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ട്രിപ്പ് ഒഴിവാക്കി വീട്ടിലേയ്ക്ക് മടങ്ങുന്നതെന്ന് അമേയ അറിയിക്കുന്നു.

ഹിമാലയത്തിലേക്ക് ട്രിപ്പ് പോവാന്‍ റെഡിയാവുമ്പോഴാണ് സര്‍ക്കാര്‍ പെട്രോള്‍ വില 92 ആക്കുന്നതെന്നും അതോടെ ഹിമാലയത്തിലേക്ക് പോവാതെ വീട്ടിലേക്ക് പോവാമെന്ന് തീരുമാനിക്കുന്നുവെന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ട്രിപ്പിന് റെഡിയായി ബൈക്കിന് സമീപം നില്‍ക്കുന്ന ഫോട്ടോകളും അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വില വര്‍ധനവില്‍ കേന്ദ്രത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ആരാധക കൂട്ടം.

സൈക്കിള്‍ എടുത്ത് പോവാം അതാവും ഇനി നല്ലതെന്നും കമന്റുകളുണ്ട്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് അമേയ മാത്യു. റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലും നടി അഭിനയിച്ചിട്ടുണ്ട്.

Exit mobile version