ഭാവനയ്ക്ക് സഞ്ചരിക്കാൻ ഇനി സി ക്ലാസ് ബെൻസ്; സന്തോഷം പങ്കിട്ട് താരവും ഭർത്താവും

bhavana and naveen

മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളുടെ ആരാധികയായ മലയാളത്തിന്റെ പ്രിയതാരം ഭാവനയ്ക്ക് സഞ്ചരിക്കാൻ ഇനി പുത്തൻ സി ക്ലാസ് ബെൻസ്. ബംഗളൂരുവിലെ ബെൻസ് ഡീലർഷിപ്പായ അക്ഷയ മോട്ടോഴ്‌സിൽ ഭർത്താവ് നവീനൊപ്പമെത്തിയാണ് ഭാവന ഇഷ്ടവാഹനം സ്വന്തമാക്കിയത്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം ഭാവന പങ്കുവെച്ചിരിക്കുകയാണ്.

മെഴ്‌സിഡീസിന്റെ വലിയ ആരാധികയാണ് താനെന്നും ഈ സുന്ദരിയായ വാഹനം സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഭാവന അഭിപ്രായപ്പെട്ടു. അക്ഷയ മോട്ടോഴ്‌സ് ഉപയോക്താക്കളെ കുടുംബം പോലെയാണ് കണക്കാക്കുന്നതെന്ന് നവീനും പറഞ്ഞു. മെഴ്‌സിഡീസ് വാഹനങ്ങളിലെ മികച്ച മോഡലുകളിൽ ഒന്നാണ് സി ക്ലാസ് ബെൻസ്.

പെട്രോൾ, ഡീസൽ എൻജിനുകളിൽ ഈ വാഹനം എത്തുന്നുണ്ടെങ്കിലും ഏത് മോഡലാണ് ഭാവന സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. സി 200 പെട്രോൾ മോഡലും സി 220ഡി, സി 300ഡി ഡീസൽ മോഡലുമാണ് സി ക്ലാസ് നിരയിലുള്ളത്. സി 220ഡി മോഡലിലെ 2.0 ലിറ്റർ ടർബോ ഡീസൽ എൻജിൻ 194 ബിഎച്ച്പി പവറും 370 എൻഎം ടോർക്കും, സി 300ഡി മോഡൽ 245 ബിഎച്ച്പി പവറും 370 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോൾ മോഡലിലെ 2.0 ലിറ്റർ എൻജിൻ 203 ബിഎച്ച്പി പവറും 280 എൻഎംടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Exit mobile version