കേരളത്തില്‍ മാത്രമല്ല, ദൃശ്യം 2 വിന്റെ ഓളം മണാലിയിലും; ചിത്രത്തിന്റെ വിജയാഘോഷം വൈറലാകുന്നു

Drishyam 2 | Bignewslive

കേരളത്തില്‍ ഓളം സൃഷ്ടിച്ച സിനിമയാണ് ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം സമ്മാനിച്ചതാകട്ടെ അതിലേറെ ആവേശം. ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ വടക്കേ അറ്റത്തും എത്തിയിരിക്കുകയാണ് ദൃശ്യം 2വിന്റെ വിജയാഘോഷം.

സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരുമായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയം ആഘോഷിക്കാന്‍ മണാലിയിലെ മഞ്ഞ് പുതച്ച മലനിരകളിലേയ്ക്ക് എത്തിയത്. ‘ഇന്ത്യ സെലിബ്രേറ്റിംഗ്’ എന്ന് എഴുതിയിരിക്കുന്ന ദൃശ്യം രണ്ടിന്റെ പോസ്റ്ററുകളുമായി നില്‍ക്കുന്ന ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും മറ്റും വൈറലായിരുന്നു. ചിത്രം ഇതിനോടകം തരംഗം സൃഷ്ടിച്ച് കഴിഞ്ഞു.

സംവിധായകന്‍ ജീത്തു ജോസഫ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് നന്ദി അറിയിക്കുകയുമുണ്ടായി. പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഹൃദയത്തോട് ചേര്‍ത്ത സിനിമയായിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 18-ന് ആമസോണ്‍ പ്രൈമിലൂടെ 250-ല്‍ പരം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

Exit mobile version