‘തിരക്കുകള്‍ക്കിടയിലും കണ്ടതിന് നന്ദി’ അശ്വിനോട് മോഹന്‍ലാല്‍, നന്ദി കുറിപ്പ്

Drishyam 2 | Bignewslive

മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 വിന് വന്‍ പ്രതികരണങ്ങളാണ് ഉയരുന്നത്. ഇന്ത്യ ഒട്ടാകെയാണ് ചിത്രത്തിനും ടീമിനും അഭിനന്ദനങ്ങള്‍ എത്തുന്നത്. ചിത്രം കണ്ട് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ അഭിപ്രായം പങ്കിട്ടത്. ചിത്രത്തില്‍ ജോര്‍ജുകുട്ടി ഉണ്ടാക്കിയ ട്വിസ്റ്റ് കണ്ട് താന്‍ ഉറക്കെ ചിരിച്ചു പോയെന്നും ദൃശ്യം 2 ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണണമെന്നുമായിരുന്നു അശ്വിന്‍ കുറിച്ചത്.

ഇപ്പോള്‍ അഭിപ്രായത്തില്‍ നന്ദി പറഞ്ഞ് മോഹന്‍ലാലും രംഗത്തെത്തിയിരിക്കുകയാണ്. ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ ട്വിറ്ററില്‍ അശ്വിന്റെ ട്വീറ്റിന് മറുപടിയായാണ് മോഹന്‍ലാല്‍ നന്ദി കുറിച്ചിരിക്കുന്നത്. ചിത്രം ഇപ്പോഴും മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്.

Exit mobile version