മലയാള മണ്ണില്‍ പരമ്പരാഗത വേഷമണിഞ്ഞ് സണ്ണി ലിയോണും കുടുംബവും; സദ്യയുണ്ട് താരം, വൈറലായി ചിത്രങ്ങള്‍

Sunny leone | Bignewslive

ലോകമെങ്ങും ആരാധകരെ സമ്പാദിച്ച താരമാണ് നടി സണ്ണി ലിയോണ്‍. കുറച്ച് ദിവസങ്ങളായി കേരളത്തിലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മൂന്ന് മക്കളുമുള്ളത്. ടിവി പരിപാടിയുടെ ഷൂട്ടിനെത്തിയ താരം ഇപ്പോള്‍ കേരളത്തില്‍ അവധി ആഘോഷത്തിലാണ്. ഇപ്പോള്‍ താരവും കുടുംബവും പരമ്പരാഗത വേഷത്തിലെത്തുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

തിരുവനന്തപുരം പൂവാറില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. നേരത്തെയും സമാന റിസോര്‍ട്ടിലെ ചിത്രങ്ങള്‍ താരം പങ്കിട്ടിട്ടുണ്ട്. ഇപ്പോള്‍ കേരള സാരിയിലും സദ്യ കഴിക്കുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്.

കേരള സാരിയും സില്‍ക്ക് പിങ്ക് ബ്ലൗസും ധരിച്ച് മുടി പിന്നിയിട്ടാണ് സണ്ണി ലിയോണെ കാണുവാന്‍ സാധിക്കുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍ മുണ്ടും കുര്‍ത്തയും ധരിച്ചും രണ്ടു ആണ്‍മക്കളും മുണ്ടും ഷര്‍ട്ടും ധരിച്ചാണ് വന്നത്. മകള്‍ നിഷ പാട്ടുപാവാടയും ബ്ലൗസുമാണ് ധരിച്ചിരിക്കുന്നത്.

Exit mobile version