‘ദൃശ്യം ഒടിടിക്ക് നല്‍കരുതായിരുന്നു’ ഇനി ആ സിനിമ കേരളത്തിലെ ഒരു തീയ്യേറ്ററിലും കളിക്കില്ലെന്ന് ഫിലിം ചേംബര്‍

Drishyam 2 | Bignewslive

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ദൃശ്യം 2 ഫെബ്രുവരി 19ന് ഒടിടി റിലീസിങ്ങിനായി ഒരുങ്ങവെ, വിമര്‍ശനവും കടുക്കുന്നു. ചിത്രം ഒടിടി റിലീസിന് ശേഷം തീയ്യേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ഫിലിം ചേംബറാണ് ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ദൃശ്യം 2 ഒടിടിക്ക് നല്‍കരുതായിരുന്നെന്നും ആ സിനിമ കേരളത്തിലെ ഒരു തീയ്യേറ്ററിലും കളിക്കില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ ആരോപിച്ചു. പ്രമുഖ മാധ്യമത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാല്‍ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്താല്‍ പിന്നീട് തീയ്യേറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ, എസ്തര്‍, മുരളി ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രത്തിന്റെ റിലീസ് 19 ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version