ആയിഷയുടെ വിവാഹാഘോഷങ്ങളില്‍ തകര്‍പ്പന്‍ നൃത്തവുമായി മീനാക്ഷി: വീഡിയോ

മീനാക്ഷി ദിലീപിന്റെ തകര്‍പ്പന്‍ നൃത്തത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നടനും സംവിധായകനുമായ നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷങ്ങളിലാണ് മീനാക്ഷി ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.

ദിലീപും കാവ്യയും മകള്‍ മീനാക്ഷിയും പരിപാടികളില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ആയിഷയുടെ അടുത്ത സുഹൃത്തുക്കളാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും. വിവാഹനിശ്ചയ വേളയിലും മീനാക്ഷിയും നമിതയും ആയിരുന്നു താരങ്ങള്‍. ഇപ്പോഴിതാ പരിപാടി ഗംഭീരമാക്കുന്ന മീനാക്ഷിയുടെയും നമിതയുടെയും ചില വീഡിയോകള്‍ പുറത്തുവന്നിരിക്കുകയാണ്. ഒപ്പം ചുവട് വച്ച് മറ്റ് സുഹൃത്തുക്കളുമുണ്ടായിരുന്നു.

മഞ്ജുവിന് നൃത്തത്തിനോടുളള താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്നാണ് മീനാക്ഷിയുടെ ഡാന്‍സ് കണ്ട ആരാധകര്‍ കമന്റിടുന്നത്.

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാല്‍ ആണ് ആയിഷയുടെ വരന്‍. ഫെബ്രുവരി പതിനൊന്നിനാണ് വിവാഹം. ഇതിന് മുന്നോടിയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആഘോഷങ്ങള്‍ നടക്കുകയാണ്. ഈ ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു നടന്‍ ദിലീപും കുടുംബവും.

Exit mobile version