ഇത് ഞങ്ങളുടെ ‘വാമിക’ പൊന്നോമനയുടെ പേര് വെളിപ്പെടുത്തി വിരുഷ്‌ക

Virat Kohli | Bignewslive

‘ഇവള്‍ വാമിക’ മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. കുഞ്ഞിനൊപ്പമുള്ള ചിത്രം ആദ്യമായി പുറത്ത് വിട്ടാണ് താരങ്ങള്‍ മകളുടെ പേര് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ മകളുടെ പേര് ആരാധകരുമായി പങ്കുവെച്ചത്.

ജനുവരി പതിനൊന്നിനാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തങ്ങള്‍ ആദ്യത്തെ കണ്‍മണിയെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന വാര്‍ത്ത ഇരുവരും പുറത്തുവിട്ടത്.

അനുഷ്‌കയുടെ വാക്കുകള്‍;

‘സ്‌നേഹത്തിലാണ് ഞങ്ങള്‍ ജീവിച്ചത്, സാന്നിധ്യവും നന്ദിയും ഞങ്ങള്‍ ജീവിത രീതിയാക്കി. പക്ഷേ ഇവള്‍ വാമിക അതിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. സങ്കടം, സന്തോഷം, ആവലാതി, പരമാനന്ദം മിനിറ്റുകള്‍ക്കുള്ളില്‍ അനുഭവിച്ച വികാരങ്ങള്‍. ഉറക്കം പലപ്പോഴും പിടിതരാറില്ല. പക്ഷേ ഞങ്ങളുടെ മനസ് നിറഞ്ഞിരിക്കുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി.’

Exit mobile version