‘മുഖത്ത് പോലും നോക്കാറില്ല, ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം നടന്നിരുന്നു’ നടി ശ്രീദേവിയുമായുള്ള ശത്രുത വെളിപ്പെടുത്തി ജയപ്രദ, പക്ഷേ ഇന്ന്…

Jaya Prada | Bignewslive

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ജയപ്രദ. ഇപ്പോള്‍ മുന്‍കാല നടി ശ്രീദേവിയുമായുള്ള ശത്രുതയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. പ്രമുഖ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചെങ്കിലും ശ്രീദേവിയും താനും കനത്ത ശത്രുതയിലായിരുന്നുവെന്ന് ജയപ്രദ പറയുന്നു.

ക്യാമറയ്ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെങ്കിലും അഭിനയം കഴിയുമ്പോള്‍ രണ്ടുപേരും രണ്ട് കോണിലായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശ്രീദേവിയെ ഇപ്പോള്‍ വളരെയധികം മിസ്സ് ചെയ്യുന്നുണ്ടെന്നും ജയപ്രദ പറയുന്നു.

ജയപ്രദയുടെ വാക്കുകള്‍ ഇങ്ങനെ;

നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചെങ്കിലും കാമറയ്ക്ക് പിന്നില്‍ ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലായിരുന്നു. ചില ചിത്രങ്ങളില്‍ സഹോദരിമാരായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമറ മുഖത്ത് നിന്ന് മാറ്റിയാല്‍ രണ്ടുപേരും സെറ്റില്‍ രണ്ട് കോണിലായിരിക്കും ഇരിക്കുക. പരസ്പരം മുഖത്ത് നോക്കാറുപോലുമില്ല.

തങ്ങള്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ ഒരിക്കല്‍ നടന്‍ ജിതേന്ദ്ര രണ്ടുപേരെയും ഒരു മുറിയില്‍ പൂട്ടിയിട്ടു. ഉച്ചഭക്ഷണം കഴിക്കാനുള്ള ബ്രേക് ടൈമില്‍ ജിതേന്ദ്ര ജി ഞങ്ങളെ ഒരു റൂമില്‍ പൂട്ടിയിട്ടു. എല്ലാ പ്രശ്നങ്ങളും തീര്‍ത്തിട്ട് തുറക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ രണ്ടാള്‍ക്കും നല്ലപോലെ വിശക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ജിതേന്ദ്ര വാതില്‍ തുറന്നു.

ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടാതെ മുറിയില്‍ നിന്ന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ രണ്ട് ഭാഗത്തേക്ക് പോയി. പൂട്ടിയിട്ട സമയത്തു പോലും പരസ്പരം ഞങ്ങള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. തങ്ങള്‍ മികച്ച അഭിനേതാക്കളും നൃത്തം നന്നായി വഴങ്ങുന്നവരുമായിരുന്നു. ഇതാകാം പരസ്പരം ഒരു മത്സരത്തിന് കാരണമായതും. എന്നാല്‍ ഇപ്പോള്‍ ശ്രീദേവിയെ വല്ലാതെ മിസ് ചെയ്യാറുണ്ട്, അവരുടെ സാന്നിദ്ധ്യം ഇല്ലാതായതില്‍ വലിയ വിഷമമുണ്ട്.

Exit mobile version