‘വാഷിങ് മെഷീനിലിട്ടാല്‍ തുണി പൊടിഞ്ഞ് പോവില്ലേ മോളേ’ മരുമകളെ കൊണ്ട് അടിമപ്പണി ചെയ്യിച്ച ആ അമ്മായിയച്ഛന്‍ കോഴിക്കോട്ടെ സുരേഷ് ബാബു, വിശേഷങ്ങള്‍

The Great Indian Kitchen | Bignewslive

‘മോളെ.. കുക്കറില്‍ അരി വയ്‌ക്കേണ്ട, അടുപ്പില്‍ വയ്ക്കണേ… വാഷിംഗ് മെഷിനീലിട്ടാല് തുണി പൊടിഞ്ഞ് പോവില്ലേ മോളേ… എന്റെ തുണി മാത്രം അതില്‍ കഴുകേണ്ട’ ഈ ഡയലോഗ് ആണ് ഇന്ന് സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞു നില്‍ക്കുന്നത്. അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ഛന്റെ ഡയലോഗുകളാണിത്. ആ വ്യത്യസ്ത വേഷം കൈകാര്യം ചെയ്തതാകട്ടെ, കോഴിക്കോട്ടുകാരനാും.

ചിത്രം സൈബര്‍ ലോകത്ത് ചര്‍ച്ചാവിഷയമായതോടെ അമ്മായിയച്ഛനായി തിളങ്ങിയ കോഴിക്കോട്ടുകാരനായ ടി സുരേഷിനും നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്. നിമിഷയ്ക്കും സുരാജിനുമൊപ്പം അതിഗംഭീരമായ പ്രകടനമാണ് സുരേഷും കാഴ്ച വെച്ചത്. പുറമെ കുഴപ്പക്കാരനെന്ന് തോന്നാത്ത എന്നാല്‍ പുരുഷമേധാവിത്വത്തിന്റെ വിഷം ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരുവിഭാഗം ആളുകളുടെ പ്രതിനിധിയാണ് ഈ അച്ഛന്‍ കഥാപാത്രമായി സുരേഷ് എത്തിയത്.

നാടകരംഗത്ത് നിന്നാണ് അദ്ദേഹം സിനിമയിലേയ്ക്ക് ചുവടുവെച്ചത്. കപ്പേളയുടെ സംവിധായകന്‍ മുസ്തഫയുമായുള്ള പരിചയമാണ് സുരേഷ് ബാബുവിനെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലും എത്തിച്ചത്. മുസ്തഫയാണ് ജിയോ ബേബിയ്ക്ക് സുരേഷ് ബാബുവിനെ പരിചയപ്പെടുത്തിയത്.

ബാല്യകാലം മുതല്‍ നാടകംരംഗത്ത് സജീവമായി നില്‍ക്കുന്ന കലാകാരനാണ് സുരേഷ് ബാബു. സംസ്ഥാനതലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വിജയ് സേതുപതി, നിത്യമേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന 19 (1) എന്ന ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Exit mobile version