‘ഇത് മുത്തശ്ശി ഗദയല്ല’, ന്യൂജെൻ ലേഡി! ഡെനിം ഔട്ട്ഫിറ്റിൽ തിളങ്ങി രജിനി ചാണ്ടി; അഭിനന്ദിച്ചും ആക്രമിച്ചും സോഷ്യൽമീഡിയ; ഇരട്ടത്താപ്പിന് വിമർശനം

പ്രായമൊത്തിരി ആയെങ്കിലും മനസിലെ യൗവ്വനം വിടാതെ കാത്തു സൂക്ഷിക്കുന്നവർക്ക് പരിഛേദമായി രജിനി ചാണ്ടി. ‘ഒരു മുത്തശ്ശി ഗദ’ സിനിമയിലൂടെ സിനിമലോകത്ത് അരങ്ങേറിയ മിടുക്കി മുത്തശ്ശിയാണ് രാജിനി ചാണ്ടി. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തും പ്രേക്ഷകർക്ക് സുപരിചിതയായി. ബിഗ് ബോസിൽ കഴിഞ്ഞ തവണ എറ്റവും പ്രായം കൂടിയ മത്സരാർത്ഥി കൂടിയായിരുന്നു രാജിനി ചാണ്ടി. ബിഗ് ബോസിൽ അധിക നാളുകൾ ഇല്ലായിരുന്നെങ്കിലും സഹമത്സരാർത്ഥികളുമായെല്ലാം നല്ല സൗഹൃദത്തിലായിരുന്നു താരം.

മനസിന് പ്രായം ബാധിക്കാത്ത ഊർജ്ജസ്വലയായ മുത്തശ്ശിയായി സിനിമയിൽ അരങ്ങേറിയ രജിനി ചാണ്ടി ജീവിതത്തിലും അതുപോലെ തന്നെയാണ്. ബോൾഡ് ആന്റ് ബ്യൂട്ടിഫുളായ രജിനി ഇപ്പോൾ പുതിയൊരു ഫോട്ടോഷൂട്ടിലൂടെയാണ് സോഷ്യൽമീഡിയയുടെ മനം കവർന്നിരിക്കുന്നത്.

രജിനി ചാണ്ടിയുടെ പുത്തൻ മേയ്‌ക്കോവറിന് മുന്നിൽ ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ്. മോഡേൺ വസ്ത്രത്തിൽ ഗ്ലാമറസായി തന്നെയാണ് രജിനി ചാണ്ടി പ്രത്യക്ഷപ്പെടുന്നത്. നീല ജീൻസും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. ആതിര ജോയ് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. സെലിബ്രിറ്റികൾ ഉൾപ്പടെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

രജിനിയുടെ ഔട്ട്ഫിറ്റിനെ അഭിനന്ദിച്ചും വിമർശിച്ചും സോഷ്യൽമീഡിയ രംഗത്തെത്തിയിരിക്കുകയാണ്. പ്രായമേറിയ നടന്മാരുടെ മേയ്‌ക്കോവറിന് കൈയ്യടിക്കുന്നവർ രജിനിയുടെ പ്രായത്തെ പരിഹസിച്ച് രംഗത്തെത്തിയത് വിമർശനത്തിന് കാരണമാകുന്നുണ്ട്. സോഷ്യൽമീഡിയയുടെ ഇരട്ടത്താപ്പ് ആണിതെന്ന് വിമർശിക്കപ്പെടുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ രാജിനി ചാണ്ടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായി താനൊരു യൂടൂബ് ചാനൽ തുടങ്ങിയ വിവരവും രാജിനി അറിയിച്ചിരുന്നു.

Exit mobile version