പ്രായം വെറും നമ്പര്‍, സല്‍മാന്‍ ഖാന്‍ 55ന്റെ നിറവില്‍; വീടിന് മുന്നിലേയ്ക്ക് വരരുതെന്ന് ആരാധകരോട് താരത്തിന്റെ അപേക്ഷ

Salman Khan | Bignewslive

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ 55-ാം ജന്മദിനമാണ് നാളെ. പ്രായത്തെ വെറും നമ്പറാണെന്ന് തെളിയിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ വീടിന് മുന്നിലേയ്ക്ക് വരരുതെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. സാധരണ സല്ലു ഭായിയുടെ ജന്മദിവസം ബാന്ദ്രയിലെ ‘ഗാലക്‌സി’യുടെ മുന്‍വശം ആരാധകരെക്കൊണ്ട് നിറയാറുണ്ട്.

എന്നാല്‍ ഇക്കുറി ജന്മദിനം ആഘോഷമാക്കാന്‍ അവസരം ഇല്ലെന്നും പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ സാധിക്കില്ലെന്നും കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. പ്രിയതാരത്തിന് ജന്മദിനാശംസകള്‍ കൈമാറാന്‍ ആയിരക്കണക്കിന് ആരാധകരാണ് സാധാരണ ഡിസംബര്‍ 27ന് ഗാലക്‌സിയുടെ മുമ്പില്‍ ഒത്തുകൂടാറുള്ളത്. എന്നാല്‍ താന്‍ 55-ാം ജന്മദിനം ആഘോഷിക്കുന്ന ഞായറാഴ്ച വീടിന് മുന്നില്‍ ഒത്തുകൂടരുതെന്നും താരം ആരാധകരോട് അപേക്ഷിക്കുന്നു.

ഞായറാഴ്ച വീട്ടില്‍ ഉണ്ടാവുകയില്ലെന്നും അതിനാല്‍ ആരാധകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വന്തം വീടുകളില്‍ കഴിയണമെന്നും സല്‍മാന്‍ ഖാന്‍ അഭ്യര്‍ത്ഥിക്കുന്നു. വീടിന്റെ പുറത്ത് പതിച്ച നോട്ടീസിലൂടെയാണ് സല്ലു ആരാധകരോടുള്ള സ്‌നോഹാഭ്യര്‍ഥന നടത്തിയത്.

Exit mobile version