ഒടിടി റിലീസിനില്ല, തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യും; ‘മാലിക്കി’ന്റെ റിലീസ് തീയതി പുറത്തുവിട്ട് ഫഹദ് ഫാസില്‍

fahadh faasil | big news live

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ‘മാലിക്’. ചിത്രത്തിനായി ഗംഭിര മേക്കോവറാണ് താരം നടത്തിയത്. കഥാപാത്രത്തിനായി 20 കിലോയോളം ഭാരമാണ് താരം കുറച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫഹദ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്.

2021 മെയ് 13ന് പെരുന്നാള്‍ ദിനത്തില്‍ ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ടേക്ക് ഓഫി’ന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 27 കോടിയോളം മുതല്‍മുടക്കി ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ചിത്രത്തില്‍ തീരദേശജനതയുടെ നായകനായ സുലൈമാന്റെ വേഷത്തിലാണ് താരം എത്തുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ബാഹുബലിയുടെ സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

#Malik in Theatres from May 13 , 2021

Posted by Fahadh Faasil on Tuesday, 22 December 2020

Exit mobile version