‘ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം’; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് ലാല്‍ജോസ്

laljose | big news live

മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘മ്യാവൂ’ എന്നാണ് ചിത്രത്തിന്റെ പേര്. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന ചിത്രം കൂടിയാണിത്. ഡോ. ഇക്ബാല്‍ കുറിപ്പുറം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

‘നമ്മുടെ സിനിമക്ക് പേരിട്ടു: ‘മ്യാവൂ’. പുതുവര്‍ഷത്തില്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പറയട്ടെ..ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം’ എന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


ലാല്‍ ജോസിന്റെ ചിത്രങ്ങളായ അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ഡോ. ഇക്ബാല്‍ കുറ്റിപ്പുറം ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ലാല്‍ ജോസിനു വേണ്ടി എഴുതുന്ന നാലാമത്തെ തിരക്കഥ കൂടിയാണിത്.

ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് ചിത്രം പറയുക. ദസ്തഗീറായി സൗബിനും സുലേഖയായി എത്തുന്നത് മംമ്ത മോഹന്‍ദാസുമാണ്. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും. പൂച്ചയും മൂന്നു കുട്ടികളും ഇവര്‍ക്കൊപ്പം കഥാപാത്രങ്ങളാകുന്നു. ഡിസംബര്‍ 14ന് ചിത്രത്തിന്റെ ചിത്രീകരണം റാസല്‍ ഖൈമയില്‍ ആരംഭിച്ചിരുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

"A man who carries a cat by the tail learns something he can learn in no other way.”
Mark Twain
❤️
നമ്മുടെ സിനിമക്ക്…

Posted by Laljose on Saturday, 19 December 2020

Exit mobile version