കാത്തിരിപ്പ് വെറുതെയായില്ല; മനംനിറച്ച് ‘വിരുഷ്‌ക’ വിവാഹത്തിലെ സൂഫി സംഗീതം; മൂന്ന് വർഷത്തിന് ഒടുവിൽ പൂർണരൂപം പുറത്തുവിട്ടു

virushka | movie news

ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഏറെ നാളായി ആവശ്യപ്പെട്ട് കാത്തിരുന്ന ആരാധകർക്ക് വിരുന്നായി ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുടേയും വിവാഹ വീഡിയോയിലെ പാട്ടിന്റെ പൂർണ്ണരൂപമെത്തി.

2017 ഡിസംബറിൽ വിവാഹിതരായ താരജോഡികളുടെ വിവാഹ വീഡിയോ അന്നുതന്നെ സോഷ്യൽമീഡിയയുടെ മനംകവർന്നിരുന്നു എങ്കിലും ആ മനോഹരമായ ഗാനത്തിന്റെ പൂർണ്ണരൂപം ഇപ്പോഴാണ് പുറത്തെത്തുന്നത്. മനോഹരമായ പൂക്കളുടെ പശ്ചാത്തലത്തിൽ വിരാടും അനുഷ്‌കയും പ്രണയാർദ്രായി നിൽക്കുന്ന വീഡിയോയ്‌ക്കൊപ്പം ബാക്ക് ഗ്രൗണ്ടിൽ ഒഴുകിയിരുന്ന സൂഫി സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനത്തിന്റെ പൂർണ്ണരൂപത്തിനായി ആരാധകർ ഏറെക്കാലമായി ആവശ്യപ്പെടുകയുമായിരുന്നു.

‘പീർ വി തു’ ഹൃദയംതൊടുന്ന ഈ ഗാനത്തിന് പിന്നിൽ ഹർഷ്ദീപ് കൗറും മോഹൻ കണ്ണനുമാണ്. കേൾക്കുന്ന ആരുടേയും മനസിൽ പ്രണയം മുളപ്പിക്കുന്ന ഗാനമാണ് ‘പീർ വി തു’ എന്ന് മോഹൻ കണ്ണൻ പറയുന്നു. പരിശുദ്ധ സ്‌നേഹമാണ് ഗാനത്തിന്റെ ആശയം.

രണ്ട് വർഷം മുമ്പാണ് ഈ ഗാനത്തിന്റെ ടീസർ പുറത്തെത്തിയത്. ഒറ്റരാത്രികൊണ്ട് തന്നെ ഗാനം ലോകമെമ്പാടുമുള്ള ആരാധകർ ഏറ്റെടുത്തു.

പിന്നീട് ഇത്തിരി വൈകി ആണെങ്കിലും ഈ ഗാനം വിരാടിന്റേയും അനുഷ്‌കയുടേയും വിവാഹ വാർഷികത്തിന് പിന്നാലെ റിലീസ് ചെയ്യുകയായിരുന്നു. പാട്ടിന്റെ റിലീസിനായി നിരവധി പേർ ആവശ്യമുന്നയിച്ചിരുന്നെന്ന് ഹർഷദീപ് പറയുന്നു.

സൂഫി പ്രണയ ഗാനങ്ങളാണ് വിവാഹ ചടങ്ങുകൾക്ക് വേണ്ടി തയ്യാറാക്കാൻ ഞങ്ങൾ ആഗ്രഹിച്ചത്. വിവാഹ ചടങ്ങുകളുടെ പശ്ചാത്തലത്തിൽ ഏറ്റവും അനുയോജ്യമായ ഗാനമാണ് പീർ വി തു എന്നും പ്രണയാണ് പാട്ടിൽ നിറഞ്ഞുനിൽക്കുന്നതെന്നും വെഡ്ഡിങ് ഫിലിമർ വിഷാൽ പഞ്ചാബി പ്രതികരിച്ചു.

Exit mobile version