‘ബി കെയര്‍ഫുള്‍’ ആപ്പിളിനെതിരെ വിമര്‍ശനവുമായി നാഗാര്‍ജുന, ആപ്പിള്‍ പ്രൊഡക്ടുകള്‍ വാങ്ങുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം

Apple Phone | bignewslive

ലോകപ്രശസ്ത ബ്രാന്‍ഡായ ആപ്പിളിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അകിനേനി നാഗാര്‍ജുന. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ബി കെയര്‍ഫുള്‍, ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യയില്‍ നിന്നും ആപ്പിള്‍ പ്രൊഡക്ടുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവരുടെ സേവനവും പോളിസികളും പക്ഷപാതപരവും ഒരു ഗുണവുമില്ലാത്തതുമാണ്,’ നാഗാര്‍ജുന ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ ആപ്പിളിന്റെ പുതിയ ഫോണിനെതിരെ നിരവധി പരാതികളുയര്‍ന്നിരുന്നു. പിന്നാലെയാണ് നാഗാര്‍ജുനയും ആപ്പിളിനെതിരെ രംഗത്തെത്തിയത്. ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാതെയായിരുന്നു പുതിയ ഫോണെത്തിയത്. പ്രകൃതി ഊര്‍ജസംരക്ഷണം മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്നായിരുന്നു ആപ്പിള്‍ പറഞ്ഞത്.

എന്നാല്‍ ചാര്‍ജറില്ലാതെ ഫോണ്‍ നല്‍കുന്നത് സാമാന്യബോധം പോലുമില്ലാത്ത നടപടിയാണെന്ന് വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. ചാര്‍ജര്‍ പ്രത്യേകമായി വാങ്ങേണ്ടി വരുന്നതിലെ അധികച്ചെലവ് കൂടി വഹിക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ടും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version