സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം; മൃതദേഹം പുരുഷന്റേത്, മാസങ്ങള്‍ പഴക്കം

ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പാണ് നാഗാര്‍ജുനയുടെ കുടുംബം ഈ സ്ഥലം വാങ്ങിയത്.

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പരിശോധനയില്‍ മൃതദേഹം പുരുഷന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ദുര്‍ഗന്ധം വമിക്കുന്നതായി ജോലിക്കാര്‍ പറഞ്ഞതോടെയാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങളോളം പഴക്കമുണ്ട് മൃതദേഹത്തിനെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പാണ് നാഗാര്‍ജുനയുടെ കുടുംബം ഈ സ്ഥലം വാങ്ങിയത്.

Exit mobile version