ചരിത്രമായി വിജയ് പകർത്തിയ സെൽഫി; ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട ചിത്രമെന്ന റെക്കോർഡ് കൈയ്യിലാക്കി!

Vijay selfie | entertainment news

തമിഴ് സൂപ്പർതാരം വിജയ് ആരാധകർക്ക് ആഘോഷിക്കാൻ ഇഥാ മറ്റൊരു കാരണം കൂടി തേടിയെത്തിയിരിക്കുന്നു. വിജയ് പകർത്തിയ സെൽഫി ചരിത്രം കുറിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രതികാര നടപടി പോലെ ഏജൻസികളെ വിട്ട് നടത്തിയ റെയ്ഡിന് പിന്നാലെ വിജയ്ക്ക് വൻജനപിന്തുണ ലഭിച്ചതിന് പുറമെയാണ് ആ സംഭവത്തിന് പിന്നാലെ പകർത്തിയ ചിത്രം ഇപ്പോൾ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടൻ വിജയ്‌യുടെ വീട്ടിലും ഓഫീസിലും ഷൂട്ടിങ് സെറ്റിലും നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡാണ് എല്ലാ സംഭവങ്ങൾക്കും തിടക്കമിട്ടത്. റെയ്ഡ് രാജ്യത്തെമ്പാടും വലിയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. വിജയ് ചിത്രങ്ങളിലെ കഥാപാത്രങ്ങൾ കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിച്ചതിനുള്ള പ്രതികാരമാണ് ബിജെപി സർക്കാർ നടത്തിയതെന്ന തരത്തിലാണ് റെയ്ഡിനെ പലരും കണ്ടത്.

പക്ഷെ, റെയ്ഡിൽ അനധികൃതമായ ഒന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിജയ് റെയ്ഡിന് പിന്നാലെ ലൊക്കേഷനിലേക്ക് തിരിച്ചെത്തുകയും ആരാധകരോടൊപ്പം സെൽഫി പകർത്തുകയും ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സെൽഫിയാകട്ടെ അന്നുതന്നെ സോഷ്യൽമീഡിയയിൽ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. പ്രശസ്തമായ ആ ഫോട്ടെ ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. 2020 ൽ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന നേട്ടമാണ് ഈ സെൽഫി നേടിയിരിക്കുന്നത്.

ചിത്രത്തിന് ഇതുവരെ 1,58,000 റീട്വീറ്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. നെയ്‌വേലിയിൽ വെച്ചായിരുന്നു പ്രശസ്തമായ ആ സെൽഫി പിറന്നത്. പിന്തുണയുമായി എത്തിയ നൂറു കണക്കിന് ആരാധകരെ പിന്നിൽ നിർത്തി വിജയ് എടുത്ത സെൽഫിക്ക് ‘താങ്ക്യു നെയ്‌വേലി’ എന്നു മാത്രം ആയിരുന്നു താരം നൽകിയ അടിക്കുറിപ്പ്. താരത്തെ കാണാനായി എത്തിയ ആരാധകരെ ഫോട്ടോയിൽ പകർത്താനായി ലൊക്കേഷനിൽ നിർത്തിയിട്ട ബസിനുമുകളിൽ കയറിയാണ് വിജയ് ഈ സെൽഫിയെടുത്തത്.

Exit mobile version