കൊവിഡ് സ്ഥിരീകരിച്ച ആരാധകനെ ഫോണില്‍ വിളിച്ച് നടന്‍ പൃഥ്വി; സഹായം വാഗ്ദാനം ചെയ്ത് താരം

Prithviraj Sukumaran | Bignewslive

കൊവിഡ് സ്ഥിരീകരിച്ച തന്റെ ഫാന്‍സ് അസോസിയഷേന്‍ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് നടന്‍ പൃഥ്വിരാജ്. താരം ആശ്വസിപ്പിക്കുകയും ഒപ്പം സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സൂരജ് എന്ന ആരാധകനെയാണ് പൃഥ്വിരാജ് ഫോണ്‍ ചെയ്യുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

സൂരജ്, പൃഥ്വിരാജ് ആണ് എന്നു പറഞ്ഞാണ് പൃഥ്വി സംസാരിച്ച് തുടങ്ങുന്നത്. ഇപ്പോള്‍ എങ്ങനെയുണ്ടെന്നും സാമ്പത്തികമായി എന്തെങ്കിലും സഹായം വേണ്ടതുണ്ടോയെന്നും പൃഥ്വി ചോദിക്കുന്നുണ്ട്. ക്വാറന്റൈനില്‍ ആണെന്നും ഇപ്പോള്‍ സാമ്പത്തിക സഹായം ആവശ്യമില്ലെന്നുമായിരുന്നു സൂരജിന്റെ മറുപടി.

എപ്പോഴെങ്കിലും സഹായം വേണ്ടി വരുകയാണെങ്കില്‍ തന്നെയോ ഫാന്‍സ് അസോസിയേഷനിലെ ആരെയെങ്കിലുമോ വിളിക്കണമെന്ന് പൃഥ്വിരാജ് ആരാധകനോട് നിര്‍ദേശം നല്‍കുന്നുണ്ട്. ഒട്ടും പേടിക്കേണ്ടെന്നും കൊവിഡ് പോസിറ്റീവ് ആവുക എന്നു പറഞ്ഞാല്‍ ഇപ്പോള്‍ വലിയ കാര്യമൊന്നുമല്ലെന്നും പൃഥ്വിരാജ് സൂരജിനെ ആശ്വസിപ്പിച്ച് പറയുന്നുണ്ട്.

എല്ലാവര്‍ക്കും വന്നു പോകുമെന്നാണ് തനിക്ക് തോന്നുന്നതെന്നും പൃഥ്വി പറയുന്നുണ്ട്. നേരത്തെ ഒക്ടോബറില്‍ പൃഥ്വിരാജിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version