‘അങ്ങനെയൊരു കാലം’; ആദ്യമായി കലണ്ടര്‍ മോഡലായ ഓര്‍മ്മകള്‍ പങ്കുവെച്ച് നദിയാ മൊയ്തു, വൈറലായി ചിത്രങ്ങള്‍

nadiya moidu | big news live

1984 ല്‍ ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തില്‍ ‘ഗേളി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് നദിയാ മൊയ്തു. പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയായി നദിയ മൊയ്തു മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും പഴയ ചിത്രങ്ങളിലെ ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അത്തരത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യമായി ഒരു കലണ്ടറിന്റെ മോഡലായ ഓര്‍മ്മകളാണ് നദിയ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 1986 ല്‍ ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അന്നും ഇന്നും താരത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.


വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം 2004 ല്‍ ജയം രവി നായകനായി എത്തിയ എം കുമരന്‍ സണ്‍ മഹാലക്ഷി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് താരം അഭിനയിച്ചത്. കീര്‍ത്തി സുരേഷ് നായികയായി എത്തിയ മിസ് ഇന്ത്യയാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത താരത്തിന്റെ ചിത്രം. ചിത്രത്തില്‍ കീര്‍ത്തിയുടെ അമ്മയായാണ് നദിയ എത്തിയത്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം മുംബൈയിലാണ് നടിയുടെ താമസം.

Exit mobile version