‘മാധവ്’ ആദ്യ കണ്‍മണിയുടെ ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

Actor Vishnu Unnikrishnan | Bignewslive

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ മകന്റെ പേര് എന്താണെന്ന് അറിയിക്കുകയാണ് വിഷ്ണു. മാധവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചാണ് താരം പേര് പങ്കുവെച്ചത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് വിഷ്ണു ഇക്കാര്യം അറിയിച്ചത്. ‘ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു കുഞ്ഞ് ജനിച്ചപ്പോള്‍ വിഷ്ണു കുറിച്ചത്. ഫെബ്രുവരി മാസത്തിലായിരുന്നു വിഷ്ണുവിന്റെയും കോതമംഗലം സ്വദേശിനിയായ ഐശ്വര്യയുടെയും വിവാഹം.

Exit mobile version