”ലേഡി മോഹന്‍ലാല്‍’ എന്ന വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യം, അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമില്ല, മോഹന്‍ലാലിനെ നമ്മള്‍ ‘ആണ്‍ ഉര്‍വശി’ എന്ന് വിളിക്കാറുണ്ടോ’; സംവിധായകന്‍ സത്യന്‍ അന്തിക്കാട്

director sathyan anthikad

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വമ്പന്‍ ഹിറ്റുകളാണ് ഈ അടുത്ത കാലത്ത് തമിഴില്‍ ഉര്‍വശി സൃഷ്ടിച്ചത്. പുത്തന്‍ പുതു കാലൈ, സുരറൈ പൊട്ര്, മുക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങളിലൂടെ വമ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്.

ഏത് കഥാപാത്രവും വളരെ അനായാസം ചെയ്യാറുള്ള ഉര്‍വശിയെ ‘ലേഡി മോഹന്‍ലാല്‍’ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.


‘ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണ്, അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് അവരുടേതായ ശൈലിയുണ്ട്. മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ’ എന്നാണ് സത്യന്‍ അന്തിക്കാട് ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.

ഉര്‍വശിക്ക് അവരുടെതായ വ്യക്തിത്വവും മോഹന്‍ലാലിന് അദ്ദേഹത്തിന്റെതായ വ്യക്തിത്വവുമുണ്ട് മോഹന്‍ലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന നടിയാണ് ഉര്‍വശി. ആത്മാര്‍ഥതയോടെയും അര്‍പ്പണ ബോധത്തോടെയുമാണ് ഇരുവരും കഥാപാത്രങ്ങളെ സമീപിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

Exit mobile version