‘ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല’ സഹപാഠിയുടെ കുറിപ്പ് വൈറല്‍

തെന്നിന്ത്യ അടക്കി വാഴുന്ന ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍മീഡിയ ഒന്നടങ്കം താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ കോളേജില്‍ ഒപ്പം പഠിച്ച സഹപാഠി എഴുതിയ കുറിപ്പാണ് ചര്‍ച്ചാ വിഷയമാകുന്നത്. തിരുവല്ല മാര്‍ത്തോമ കോളേജിലെ സഹപാഠി എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

തുടക്ക കാലത്ത് ആരാധകരേക്കാള്‍ കൂടുതല്‍ വിമര്‍ശകര്‍ ഏറ്റു വാങ്ങേണ്ടി വന്ന നടി ഇന്ന് ഒറ്റയ്ക്ക് സിനിമ പിടിച്ച് നിര്‍ത്താന്‍മാത്രം വളരുമെന്ന് ആരും കരുതിക്കാണില്ലെന്നാണ് പോസ്റ്റില്‍ സഹപാഠിയായ മഹേഷ് കടമ്മനിട്ട കുറിക്കുന്നു. ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഡിഗ്രി ക്ലാസിൽ
(Marthoma College, 2002-2005 English Literature) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ Lady Superstar ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…

Nepotism വാഴുന്ന ഒരു Industry യിൽ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അൽഭുതം തന്നെയാണ്…

തുടക്കകാലത്ത് ആരാധകരേക്കാൾ വിമർശകർ ഉണ്ടായിരുന്ന നടി ഇന്ന്
ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിർത്താൻ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല…

കുറ്റപ്പെടുത്തലുകളും, വിമർശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം… ഒരു ഇൻഡസ്ട്രി മുഴുവൻ ആദരിക്കുന്ന വ്യക്തി…

തിരുവല്ല എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളർന്നത് സ്വന്തം കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ടാണ്…

ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയൻതാരയ്ക്ക് ഒരായിരം ജന്മദിനാശംസകൾ…

To remain in the industry in the top place for over 17 years… unbelievable… we respect your dedication and effort dear friend…
(ഈ Hand writing ഇത്രയും നാൾ സൂക്ഷിച്ചുവെച്ച എൻ്റെ പ്രിയ പത്നിയ്ക്ക്
🥰🥰🥰)

Exit mobile version