ബൊമ്മിയാവാന്‍ കഷ്ടപ്പെട്ടത് മാസങ്ങളോളം; ചിത്രത്തിലേക്ക് അപര്‍ണയെത്തിയ കഥയും സിനിമയ്ക്ക് വേണ്ടിയുള്ള കഠിനാദ്ധ്വാനവും പങ്കുവെച്ച് സൂരരൈ പോട്ര് ടീം, വീഡിയോ

ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച തമിഴ് സിനിമകളിലൊന്നാണ് സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര്. കണ്ടവരെല്ലാം സിനിമയെയും അതിന്റെ ഭാഗമായവരെല്ലാവരെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ചിത്രത്തില്‍ നായികയായി എത്തിയത് മലയാള താരം അപര്‍ണ ബാലമുരളിയാണ്.

തന്റെ അഭിനയ മികവ് ഒരിക്കല്‍ കൂടി അപര്‍ണ തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. അപര്‍ണയുടെ കഥാപാത്രമായ ബൊമ്മി പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. അപര്‍ണയെ അഭിനന്ദിച്ചുകൊണ്ട് പ്രമുഖരടക്കം നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.

സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അപര്‍ണ ബാലമുരളി ഇപ്പോള്‍. അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വിഡിയോയിലൂടെയാണ് നടി തന്റെ അനുഭവം വിവരിക്കുന്നത്. ബൊമ്മി എന്ന കഥാപാത്രമാകാന്‍ അപര്‍ണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വിഡിയോയിലൂടെ കാണാനാകും.

മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലകയും അപര്‍ണയ്ക്ക് ഉണ്ടായിരുന്നു. ഏറെ മാസം നീണ്ടു നിന്ന പരിശീലനത്തിനും ക്ലാസുകള്‍ക്കും േശഷമാണ് അപര്‍ണയും മറ്റ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നത്.

Exit mobile version