‘ജന്മദിനാശംസകള്‍ തങ്കമേ, ഉയരങ്ങളിലേക്ക് പറക്കുക’; നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിഘ്‌നേശ് ശിവന്‍

Entertainment news malayalam

തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ രംഗത്ത് എത്തി. എന്റെ തങ്കമേ എന്ന് പറഞ്ഞാണ് വിഘ്‌നേശ് ശിവന്‍ നയന്‍താരയുടെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുള്ളത്. വിഘ്‌നേശ് ശിവനും നയന്‍താരയും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

‘ജന്മദിനാശംസകള്‍ തങ്കമേ.എപ്പോഴും പ്രചോദനം നിറഞ്ഞവളും അര്‍പ്പണബോധമുള്ളവളും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക, ഉയരങ്ങളിലേക്ക് പറക്കുക സന്തോഷവും സ്ഥിരമായ വിജയവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേക്ക്’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ വിഘ്‌നേശ് ശിവന്‍ കുറിച്ചത്.

വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

Exit mobile version