‘സൂരറൈ പൊട്രിനെ ഏറ്റെടുത്തതിനും ബൊമ്മിയെ സ്വീകരിച്ചതിനും നന്ദി’; അപര്‍ണ ബാലമുരളി

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായി എത്തിയ സൂരറൈ പൊട്ര് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയയിരിക്കുന്നത്. അതുപോലെ തന്നെ ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളിയും. ചിത്രത്തില്‍ അപര്‍ണ അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ കലക്കന്‍ പ്രകടനമാണ് അപര്‍ണ കാഴ്ച വെച്ചിട്ടുള്ളത്.


ഇപ്പോഴിതാ ബൊമ്മി എന്ന കഥാപാത്രത്തെയും ചിത്രത്തെയും സ്വീകരിച്ചത് ആരാധകരോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം. ‘സൂരറൈ പൊട്രിനെ ഏറ്റെടുത്തതിനും ബൊമ്മിയെ സ്വീകരിച്ചതിനും നന്ദി’ എന്നാണ് അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.


ഇരുതി സുട്രിലൂടെ ശ്രദ്ധേയായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധായിക. ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്‌സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version