‘സിനിമയില്‍ സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന രീതി മാറ്റേണ്ട സമയമായി, ഇതിനെതിരെ സിനിമാമേഖലയിലെ സ്ത്രീകള്‍ ഒന്നിക്കണം’; സോനം കപൂര്‍

സിനിമയില്‍ സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന രീതി മാറ്റേണ്ട സമയമായെന്ന് ബോളിവുഡ് താരം സോനം കപൂര്‍. ഇന്ന് സ്ത്രീകള്‍ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ചെങ്കിലും സിനിമയ്ക്കുള്ളിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്നും സോനം കൂട്ടിച്ചേര്‍ത്തു. സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന സിനിമകള്‍ക്കെതിരെ ഈ മേഖലയിലെ എല്ലാ സ്ത്രീകളും ഒരുമിക്കേണ്ടിയിരിക്കുന്നുവെന്നും താരം പറഞ്ഞു.


‘സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയും, നടപ്പും പെരുമാറ്റവുമൊക്കെ ചിലരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ ആയിരിക്കണമെന്ന് വാശി പിടിക്കുന്നവര്‍ ഇന്നും സിനിമാരംഗത്തുണ്ട് . സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന സിനിമകള്‍ക്കെതിരെ ഈ മേഖലയിലെ എല്ലാ സ്ത്രീകളും ഒരുമിക്കേണ്ടിയിരിക്കുന്നു.


അത്തരം ചിത്രങ്ങളില്‍ നിന്ന് സ്ത്രീകള്‍ സ്വയം പിന്മാറിയാല്‍ മാത്രമേ മാറ്റമുണ്ടാവുകയുള്ളു. സ്വന്തം നിലപാടുകളിലൂടെ കൃത്യമായ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്’ എന്നാണ് സോനം കപൂര്‍ കോസ്മോപോളിറ്റന്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version