കിടിലന്‍ ഗെറ്റപ്പില്‍ രജിഷ വിജയന്‍; ‘ജൂണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന രജിഷ വിജയന്‍ നായികയായി എത്തുന്ന പുതിയ ചിത്രം ജൂണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലുള്ള ഫസ്റ്റ് ലുക്ക് ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണില്‍ പറയുന്നത്.

നായികാ കേന്ദ്രികൃതമായ സിനിമയാകും ജൂണ്‍ എന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത്. കഥാപാത്രമാവാന്‍ വേണ്ടി രജിഷ ഒന്‍പത് കിലോ ഭാരം കുറയ്ക്കുകയും നീളമുള്ള മുടി മുറിക്കുക ചെയ്തു. റിവേഴ്സ് രീതിയിലാണ് ചിത്രം ചിത്രീകരിച്ചതെന്നും വിജയ് ബാബു പറഞ്ഞു. ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version