‘പച്ചപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വ്യക്തിയല്ല ഞാന്‍, ചെളിയില്‍ കൈവയ്ക്കുന്നത് വെറുക്കുന്നു’; ഗ്രീന്‍ ഇന്ത്യ ചലഞ്ചിലേക്കുള്ള രാജമൗലിയുടെ ക്ഷണം നിരസിച്ച് രാം ഗോപാല്‍ വര്‍മ്മ

ഗ്രീന്‍ ഇന്ത്യ ചലഞ്ചിലേക്കുള്ള സംവിധായകന്‍ രാജമൗലിയുടെ ക്ഷണം നിരസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ചെളിയില്‍ കൈവയ്ക്കുന്നത് താന്‍ വെറുക്കുന്നുവെന്നാണ് ക്ഷണം നിരസിച്ച് കൊണ്ട് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്.

‘പച്ചപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വ്യക്തിയല്ല ഞാന്‍, ചെളിയില്‍ കൈവയ്ക്കുന്നത് വെറുക്കുന്നു. ഈ ചെടികള്‍ സ്വാര്‍ത്ഥമതിയായ എന്നേക്കാള്‍ മികച്ച ഒരു വ്യക്തിയെ അര്‍ഹിക്കുന്നു. താങ്കള്‍ക്കും താങ്കളുടെ സസ്യജാലങ്ങള്‍ക്കും എന്റെ ആശംസ’ എന്നാണ് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചത്.

ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി രാജമൗലിയും സംഘവും ചെടികള്‍ നട്ടുപിടിപ്പിച്ചു. ഒട്ടേറെ താരങ്ങള്‍ ഇതിനോടകം ‘ഗ്രീന്‍ ഇന്ത്യ ചലഞ്ചില്‍’ പങ്കാളികളായിട്ടുണ്ട്.

Exit mobile version