‘ഇവള്‍ എന്റെ കയല്‍വിഴി’; മകളുടെ ചിത്രം പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

2002 ല്‍ കമല്‍ സംവിധാനം ചെയ്ത് ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. പിന്നീട് അച്ഛന്‍ ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്കിലൂടെ സിദ്ധാര്‍ത്ഥ് സംവിധാന രംഗത്തേക്കും കടന്നു. ഇപ്പോഴിതാ മകളുടെ പേരും പുതിയ ചിത്രവും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

കയല്‍വിഴി എന്നാണ് മകളുടെ പേര്. മീനിനെ പോലെ കണ്ണുള്ളവള്‍ എന്നാണ് പേരിനര്‍ത്ഥമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. കഴിഞ്ഞ ജൂലൈയിലാണ് സിദ്ധാര്‍ത്ഥ് ഭരതനും സുജിനയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. 2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.

Exit mobile version