ഏട്ടാ ഇന്ന് എന്റെ മകന്‍ ആദിയുടെ മൂന്നാം ജന്മദിനമാണ്, ആശംസ നേരുമോയെന്ന് ആരാധകന്‍; മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ ആദിയെന്ന് പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുളള താരം കൂടിയാണ് പൃഥ്വിരാജ്. അത്തരത്തില്‍ ഒരു ആരാധകന്റെ കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍സ വൈറലായിരിക്കുന്നത്.

‘ഏട്ടാ ഇന്ന് എന്റെ മകന്‍ ആദിയുടെ മൂന്നാം ജന്മദിനമാണ്, താങ്കളില്‍ നിന്ന് ആശംസ ലഭിക്കണമെന്നുണ്ട്’ എന്നാണ് സാദിഖ് മന്‍സൂര്‍ എന്ന ആരാധകന്‍ പൃഥ്വിരാജിനോട് അഭ്യര്‍ത്ഥിച്ചത്. ഇതിന് മറുപടിയുമായി പൃഥ്വിരാജ് കുറിച്ചതിങ്ങനെ, ‘സന്തോഷകരമായ ജന്മദിന ആശംസകള്‍ ആദി, മനോഹരമായ ഒരു വര്‍ഷമുണ്ടാകട്ടെ, മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ” എന്നാണ്. ആരാധകന്റെ അഭ്യര്‍ത്ഥ മാനിച്ച പൃഥ്വിരാജിനെ അഭിനന്ദിക്കുകയാണ് മറ്റ് ആരാധകര്‍.


പൃഥ്വിരാജിന്റെ അടുത്ത ചിത്രം ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ‘കോള്‍ഡ് കേസ്’ ആണ്. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ചിത്രീകരണം. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ അതിഥി ബാലനാണ് ചിത്രത്തിലെ നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version