‘മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്നു കയറി അവ കീറി മുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു’; അനശ്വര രാജന്‍

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് അനശ്വര രാജന്‍. മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്നു കയറി അവ കീറി മുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും നാലു ചുവരുകള്‍ക്കുള്ളിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോള്‍ സൂക്ഷിക്കണം, അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണുന്നുണ്ട് എന്നുമാണ് താരം പറഞ്ഞത്. ഡബ്ല്യൂസിസിയുടെ റെഫ്യൂസ് ദി അബ്യൂസ് കാമ്പയിനിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിലാണ് അനശ്വര ഇത്തരത്തില്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പങ്കുവയ്ക്കുന്ന എന്റെ സന്തോഷങ്ങള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന അസഭ്യവര്‍ഷങ്ങള്‍ വായിക്കുന്ന എതൊരാളും ചിന്തിച്ചുപോകും നമ്മള്‍ 21ാം നൂറ്റാണ്ടിലല്ലേ ജീവിക്കുന്നത്, ഇനിയും മാറാനായില്ലേ എന്ന്. മറ്റൊരാളുടെ സ്വകാര്യതയില്‍ കയറി അത് കീറി മുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോള്‍ സൂക്ഷിക്കണം, അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണുന്നുണ്ടെന്ന്. പഠിക്കണം ബഹുമാനിക്കാന്‍’ എന്നാണ് താരം വീഡിയോയില്‍ പറഞ്ഞത്.

ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരില്‍ സൈബര്‍ ആക്രമണം നേരിട്ട താരമാണ് അനശ്വര. ഇതിനെതുടര്‍ന്ന് റിമ കല്ലിങ്കലടക്കമുള്ള നടിമാര്‍ ‘യെസ് വീ ഹാവ് ലെഗ്സ്’ എന്ന കാമ്പയിനും തുടക്കം കുറിച്ചിരുന്നു.

Exit mobile version