നീണ്ട ഇടവേളയ്ക്ക് ശേഷം മധുബാല വീണ്ടും മലയാള സിനിമയില്‍; ഒപ്പം അന്ന ബെന്നും അര്‍ജുന്‍ അശോകനും; ‘എന്നിട്ട് അവസാനം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

‘യോദ്ധ’ എന്ന ചിത്രത്തില്‍ അക്കോസേട്ടന്റെ അശ്വതി ആയി വന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ മധുബാല നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ എത്തുന്നു. അന്ന ബെന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എന്നിട്ട് അവസാനം’ എന്ന ചിത്രത്തിലൂടെയാണ് മധുബാല വീണ്ടും മലയാളത്തില്‍ എത്തുന്നത്.

‘വികൃതി’ എന്ന ചിത്രത്തിന് ശേഷം എംസി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എജെജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍, ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version