ആരാധകര്‍ ഏറ്റെടുത്ത് മീനാക്ഷിയുടെ പുതിയ ചിത്രം; അമ്മയെ പോലെ നായികയായി അഭിനയിക്കൂ എന്ന് കമന്റുകള്‍, വൈറലായി ഫോട്ടോ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മഞ്ജു വാര്യരും ദിലീപും. വിവാഹ ജീവിതത്തില്‍ നിന്നും ഇരുവരും വേര്‍പിരിഞ്ഞെങ്കിലും ഇരുവരും ആരാധകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെയാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിക്കും ആരാധകരേറെയാണ്.

സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷി മലയാളികള്‍ക്ക് ഏറെ സുപരിചിതിയാണ്. മീനാക്ഷിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ എപ്പോഴും കാത്തിരിക്കും. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്.

മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. മീനാക്ഷി അമ്മയെപ്പോലെയാണെന്നും നായികയായി അഭിനയിക്കൂ എന്നൊക്കെയുമാണ് ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകള്‍. സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ.

സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത താരപുത്രിയുടെ ചില ഡബ്‌സ്മാഷ് വിഡിയോകള്‍ വൈറലായിരുന്നു. നാദിര്‍ഷയുടെ മകള്‍ക്കൊപ്പമുള്ള വിഡിയോകളില്‍ മീനാക്ഷിയുടെ അഭിനയപാടവമാണ് ഏവരും ശ്രദ്ധിച്ചത്.

Exit mobile version