സ്വജനപക്ഷപാതത്തെ കുറിച്ച് ബിഗ് ബോസ് ഹൗസിലും ചര്‍ച്ച; തനിക്ക് വേണ്ടി തന്റെ പിതാവ് എന്തെങ്കിലും ചെയ്താല്‍ അത് സ്വജനപക്ഷപാതമാകുമോ എന്ന് സല്‍മാന്‍ ഖാന്‍, ഇത്തരം ചര്‍ച്ച വീടിന് പുറത്ത് മതിയെന്ന് താക്കീതും

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഹൗസിലും സ്വജനപക്ഷപാതത്തെ കുറിച്ച് ചര്‍ച്ച. മത്സരാര്‍ത്ഥികളായ രാഹുല്‍ വൈദ്യ, ജാന്‍ കുമാര്‍ എന്നിവര്‍ തമ്മിലുണ്ടായ വഴക്കാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിതെളിച്ചത്.

നെപ്പോട്ടിസത്തെ താന്‍ വെറുക്കുന്നു. ബിഗ് ബോസ് ഷോയില്‍ ജാന്‍ എത്തിയത് കുമാര്‍ സാനുവിന്റെ മകന്‍ ആയതുകൊണ്ട് മാത്രമാണെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന്റെ മകനാണ് ജാന്‍ കുമാര്‍.

ഇത് കേട്ട സല്‍മാന്‍ ഖാന്‍ മറുപടിയായി എത്തി. ‘എനിക്ക് വേണ്ടി എന്റെ പിതാവ് എന്തെങ്കിലും ചെയ്താല്‍ അത് സ്വജനപക്ഷപാതമാകുമോ’ എന്ന് രാഹുല്‍ വൈദ്യയോട് സല്‍മാന്‍ ഖാന്‍ ചോദിച്ചു. ഇതിന് പിന്നാലെ, പിതാവ് കുമാര്‍ സാനു എത്ര സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു എന്ന് ജാന്‍ കുമാറിനോടും താരം ചോദിച്ചു. എവിടേയും ഇല്ല എന്നായിരുന്നു ജാന്‍ ഇതിന് നല്‍കിയ മറുപടി. നെപ്പോട്ടിസം ചര്‍ച്ചയാക്കാനുള്ള സ്ഥലമല്ല ഇതെന്ന് രാഹുല്‍ വൈദ്യയ്ക്ക് സല്‍മാന്‍ താക്കീത് നല്‍കുകയും ചെയ്തു.

Exit mobile version